09:03pm 14 September 2026
NEWS
മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി
14/09/2026  06:36 PM IST
സണ്ണി ലുക്കോസ്
മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു. 

സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി തീർപ്പാകുന്നത് വരെ എം.എൽ.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി. കാപ്പൻ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി. കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകമായി തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img